കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയായി. മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതല്‍ തൈക്കുടം വരെയായിരുന്നു പരീക്ഷണയോട്ടം നടന്നത്.
രാവിലെ ഏഴേമുക്കാലോടെയാണ് മെട്രോ ട്രെയിന്‍ ഓട്ടം ആരംഭിച്ചത്. അഞ്ചേമുക്കാല്‍ കിലോമീറ്റര്‍ ദൂരമായിരുന്നു പരീക്ഷണയോട്ടം. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു വൈറ്റില വഴിയുള്ള യാത്ര. ഒരു മണിക്കൂറെടുത്താണ് തൈക്കുടത്തെത്തിയത്. പരീക്ഷണയോട്ടം വീക്ഷിക്കാന്‍ ഡിഎംആര്‍സിയുടേയും കെഎംആര്‍എല്ലിലേയും സാങ്കേതിക വിദ്ഗധരും ട്രെയിനിലുണ്ടായിരുന്നു. യാത്രക്കാരുടെ ഭാരം കണക്കാക്കി മണല്‍ചാക്കുകള്‍ നിറച്ചായിരുന്നു പരീക്ഷണയോട്ടം.