കൊച്ചി: ഭിന്നലിംഗക്കാര്‍ക്ക് തൊഴിലവസരമൊരുക്കി കൊച്ചി മെട്രോ. ആദ്യഘട്ടത്തില്‍ 23 പേര്‍ക്കാണ് നിയമനം നല്‍കുന്നത്. കുടുംബശ്രീ വഴി തിരഞ്ഞെടുക്കുന്ന 530 തൊഴിലാളികളില്‍ 23 ഭിന്നലിംഗക്കാര്‍ക്ക് അവസരം നല്‍കാനാണ് കൊച്ചി മെട്രോ തീരുമാനിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള സ്റ്റേഷനുകളിലാണ് ഭിന്നലിംഗക്കാര്‍ക്ക് നിയമനം നല്‍കുന്നത്. കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
എഴുത്തു പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും തൊഴിലാളികലെ തിരഞ്ഞെടുക്കുക. ഇവര്‍ക്ക് പ്രത്യേകം ട്രെയിനിങ് നല്‍കും. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് ടിക്കറ്റ് കൗണ്ടറിലും മറ്റുള്ളവര്‍ക്ക് ഹൗസ് കാപ്പിങ് വിഭാഗത്തിലുമായിരിക്കും ജോലി നല്‍കുക.
സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കുമിടയില്‍ യാതൊരുവിധ വിവേചനങ്ങളും ഉണ്ടാകില്ലെന്നും അവര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ഏലിയാസ് ജോര്‍ജ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.