കൊച്ചി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം

soumini

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം. ഇ ഗവേണന്‍സ് , സ്മാര്‍ട്ട് സിറ്റി എന്നീ പദ്ധതികള്‍ നടപ്പാക്കിയതില്‍ വന്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് പ്രതിപക്ഷം മേയര്‍ സൗമിനി ജെയിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്.

പ്രതിപക്ഷ നേതാവ് കെ ജെ ആന്റണിയുടെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം മൂന്നിന് 34 എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയം കലക്ടര്‍ക്ക് നല്‍കും.

72 അംഗങ്ങള്‍ ഉള്ള കൗണ്‍സിലില്‍ ഭരണ കക്ഷിക്ക് 38 അംഗങ്ങളുടെ പിന്തുണ ഉണ്ട്.

Top