പള്ളിത്തര്‍ക്കം; കോതമംഗലം പള്ളിയില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരവുമായി യാക്കോബായ വിഭാഗം

കൊച്ചി: കോതമംഗലം ചെറിയ പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്റെ അനിശ്ചിതകാല സത്യാഗ്രഹ സമരം . പള്ളി ഏറ്റെടുക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. മതമൈത്രി സംരക്ഷ ണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ കൂട്ടായ്മകളാണ് ഓരോ ദിവസവും സമരം നടത്തുന്നത്. പള്ളിമുറ്റത്ത് ക്രമീകരിച്ച പ്രത്യേക പന്തലിലാണ് ആയിരത്തോളം സഭാ ജനങ്ങള്‍ സമരത്തിനായി എത്തിച്ചേര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഹൈക്കോടതി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജിയില്‍ പള്ളി ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ എന്ത് വന്നാലും ഞങ്ങളുടെ പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്ന കടുത്ത തീരുമാനത്തിലാണ് സമരം മുമ്പോട്ട് കൊണ്ട് പോകുന്നത്.

ഓര്‍ത്തഡോക്‌സുകാര്‍ പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍വാങ്ങുന്നത് വരെ സമരം തുടരാനാണ്
സമരസമിതിയുടെ തീരുമാനം.

Top