കൊച്ചി: ലൈംഗിക പീഡനകേസില്‍ ആരോപണവിധേയനായ നടന് വിജയ് ബാബു തിങ്കളാഴ്ച വിദേശത്തുനിന്ന് തിരിച്ചെത്തിയാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു.ലുക്കൗട്ട് നോട്ടീസ് ഉളളതിനാല്‍ അറസ്റ്റിന് തടസ്സങ്ങളില്ല.വിജയ് ബാബുവിനെ സഹായിച്ചവരെയും ചോദ്യം ചെയ്യുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
വിജയ് ബാബുവിനായി രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ അടുത്ത സുഹൃത്ത് ദുബായിയില്‍ എത്തിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു.മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതുവരെ വിദേശത്ത് തങ്ങാനാവശ്യമായ പണത്തിന് വേണ്ടിയാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ആവശ്യപ്പെട്ടത്.തൃശ്ശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നും നെടുമ്പാശേരി വഴിയാണ് സുഹൃത്ത് ദുബായിയലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയത്.