കൊച്ചി: പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ ഇന്ന് മുതല്‍ സമരത്തിലേക്ക്. ടെര്‍മിനല്‍ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തില്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് പ്രതിഷേധം.
പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന ടെര്‍മിനല്‍ നിര്‍മാണം തിങ്കളാഴ്ചയാണ് വീണ്ടും ആരംഭിച്ചത്. ഇതേ തുടര്‍ന്നാണ് സമരത്തിലേക്ക് പ്രദേശവാസികള്‍ കടന്നത്.
നിരോധനാജ്ഞ പ്രഖ്യാപിച്ച് നിര്‍മ്മാണ സ്ഥലത്തിന് ചുറ്റും ബാരിക്കേഡുകള്‍ കെട്ടിയിരിക്കുകയാണ്. ഈ നിരോധനാജ്ഞ ലംഘിച്ച് പ്രദേശത്തേക്ക് ശനിയാഴ്ച മാര്‍ച്ച് നടത്താനും സമരസമിതി തീരുമാനിച്ചിരിക്കുകയാണ്.