കൊച്ചി: നഗരത്തിലെ റോഡുകളിലെ മരണ കുഴികള്‍ ഉടന്‍ അടയ്ക്കണമെന്ന് ഹൈക്കോടതി. പ്രത്യേക അനുമതിക്ക് കാത്തു നില്‍ക്കാതെ യുദ്ധകാലാടിസ്ഥാനത്തില്‍ കുഴികള്‍ അടക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൊച്ചി കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു.
അതേസമയം കൊച്ചിയിലെ റോഡ് അറ്റകുറ്റപ്പണി, ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പോലീസും സഹകരിക്കും. എല്ലാ ഏജന്‍സികളുമായും സഹകരിച്ചു മുന്നോട്ട് പോകാന്‍ കൊച്ചി കമ്മിഷണറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
സാധാരണ ഗതിയില്‍ പകല്‍ റോഡ് പണി നടത്താന്‍ 48മണിക്കൂര്‍ മുന്‍പ് ട്രാഫിക് പോലീസിനെ അറിയിക്കണം എന്നാണ് നിയമം. അടിയന്തിര ഘട്ടങ്ങളില്‍ പകലും പണി നടത്താന്‍ അനുമതി നല്‍കും, പക്ഷെ പരിശോധിച്ച ശേഷം മാത്രം ആയിരിക്കും അനുമതി നല്‍കുകയെന്നും കോടതി പറഞ്ഞു.