പൗരത്വ നിയമ ഭേദഗതി; സുപ്രീംകോടതി മൗനം പാലിക്കരുത്: റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ സുപ്രീംകോടതിക്കെതിരെ റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ. കോടതി മൗനം പാലിക്കരുതെന്നും നീതി വൈകരുതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നെട്ടൂര്‍ ജമാഅത്ത് മഹല്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു സുപ്രീംകോടതിക്കെതിരെ അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദിനംപ്രതി അക്രമ സംഭവങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിയമം നിക്ഷ്പക്ഷ സംഘടനകളെ കൊണ്ട് ഹിതപരിശോധന നടത്തണമെന്ന് പറഞ്ഞു. മാത്രമല്ല പരിശോധനയില്‍ പരാജയപ്പെട്ടാല്‍ മോദി സര്‍ക്കാര്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമുന്നയിച്ചു.

മംഗലാപുരം,ലക്‌നൗ എന്നിവിടങ്ങളിലെ പ്രതിഷേധത്തിലെ പൊലീസ് വെടിവെയ്പ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധം തമിഴ്‌നാട്ടില്‍ ശക്തമായി തുടരുകയാണ്.

Top