സെറ്റുകളില്‍ റെയ്ഡ് പ്രായോഗികമല്ല; വിലക്കിന്മേല്‍ കൂടുതല്‍ ചര്‍ച്ച വേണം: ഫെഫ്ക

കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രതികരണം അതിവൈകാരികമാണെന്ന് ഫെഫ്ക. സിനിമയില്‍ നിന്ന് ഷെയിനിന് വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടന സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പറഞ്ഞതിലായിരുന്നു ഫെഫ്കയുടെ ഈ പരാമര്‍ശം.

ഷൂട്ടിങ് സെറ്റുകളിലെല്ലാം റെയ്ഡ് നടത്തുക അപ്രായോഗികമാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിലക്കിയ സംഭവത്തില്‍ കൂട്ടായ ചര്‍ച്ച വേണമെന്നും ഷെയ്‌നുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ നിര്‍മ്മാതാക്കള്‍ സിനിമ ഉപേക്ഷിക്കരുതെന്നും ഷെയ്ന്‍ നിഗം പെരുമാറിയ രീതിയില്‍ തെറ്റുണ്ടെന്നും സിനിമയില്‍ കഷ്ടപ്പാട് അനുഭവിക്കുന്നവരെ ഷെയ്‌നും കാണണം.

അതേസമയം വിലക്കിയ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയത്.

Top