കൊച്ചി: വിലക്കിനെതിരേ ഷെയിന്‍നിഗം താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കും. തനിക്ക് പറയാനുളളത് അസോസിയേഷന്‍ കേട്ടില്ലെന്നും വിലക്ക് ഏകപക്ഷിയമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കുന്നതെന്നും ഷെയിന്‍ പറഞ്ഞു. നിര്‍മ്മാതാക്കളെ മാത്രം കേട്ടാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് തീരുമാനമെടുത്തതെന്നാണ് ഷെയിനിന്റെ നിലപാട്.
ഇമെയില്‍ വഴിയാണ് പരാതി സമര്‍പ്പിക്കുക. എന്നാല്‍ അമ്മയുടെ അറിവോടെയാണ് നിസ്സഹകരണ തീരുമാനം എടുത്തതെന്നും തങ്ങള്‍ക്കുണ്ടായ നഷ്ടം നികാത്താതെ ഷെയിനിനെതിരെയുള്ള നിലപാടില്‍ മാറ്റമുണ്ടാവില്ലെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.