കൊച്ചി: കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്നും ഇരുമ്പ് കടത്തിയ വിവരം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്‍പെ കണ്ടെത്തിയെന്ന് സി ബി ഐ.
ഇതിനെതിരെ നടപടിയെടുക്കാന്‍ വൈകിപ്പിച്ചത് പരിപാടിയെ ബാധിക്കാതിരിക്കാനെന്നും സി ബി ഐ അറിയിച്ചു.
ഇരുമ്പ് ദണ്ഡുകള്‍ കണ്ടെത്തിയത് പുലര്‍ച്ചെ റോഡരികിലിട്ട് മുറിക്കുമ്പോള്‍ ആണെന്നും ഇരുമ്പ് കടത്തുന്ന സി സി ടി വി ദൃശ്യങ്ങള്‍ പിടിച്ചെടുത്തെന്നും സി ബി ഐ പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കപ്പല്‍ശാലയിലെ രേഖകളാണെന്നും സി ബി ഐ വ്യക്തമാക്കി.
ഷിപ്പ് യാര്‍ഡില്‍ നിന്നും കോടികളുടെ ഇരുമ്പ് സാമഗ്രികള്‍ കടത്തിയതിന് കഴിഞ്ഞ ദിവസം കപ്പല്‍ശാലയില്‍ സി ബി ഐ പരിശോധന നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു.
സംഭവത്തില്‍ കപ്പല്‍ശാലയിലെ ഉന്നത ഉദ്യോഗസ്ഥന്റെയും കരാറുകാരന്റെയും പേരില്‍ കേസെടുത്തിട്ടുണ്ട്.
എ ജി എം അജിത് കുമാര്‍, കരാറുകാരനായ മുഹമ്മദാലി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇരുവരുടെയും വീടുകളിലും സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ് നടത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരിലാണ് ഇരുമ്പ് കടത്തിയത്. എന്നാല്‍ പ്രധാനമന്ത്രി സന്ദര്‍ശനം റദ്ദാക്കിയിരുന്നു.