Kochi smart city inauguration

ദുബായ്: കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരി അവസാനം നടക്കും. സ്മാര്‍ട്ട് സിറ്റി വൈസ് പ്രസിഡന്റ് ജാബിര്‍ ബിന്‍ ഹാഫിസും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് സ്മാര്‍ട്ട് സിറ്റിയുടെ ഡയറക്ടര്‍ബോര്‍ഡ് യോഗത്തിനുശേഷം ഇക്കാര്യം അറിയിച്ചത്. തീയതിയും മറ്റ് വിശദാംശങ്ങളും സംബന്ധിച്ച് പിന്നീട് തീരുമാനിയ്ക്കും.

ദുബായ് ഭരണാധികാരിയായിരിക്കും ഉദ്ഘാടനം നിര്‍വഹിക്കുക എന്ന് മന്ത്രി സൂചിപ്പിച്ചു. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിലാണ് ഡയറക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്നത്. സ്മാര്‍ട്ട്‌സിറ്റി ദുബായിയുടെ എം.ഡി, സി.ഇ.ഒ, പ്രത്യേക ക്ഷണിതാവായ എം.എ. യൂസഫലി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടല്‍ ഇതേ ചടങ്ങില്‍ തന്നെ നടക്കും. രണ്ടാം ഘട്ടത്തില്‍ 47 ലക്ഷം ച. അടിയുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. 36 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാവും. ഏഴ് കെട്ടിടങ്ങളാണ് രണ്ടാം ഘട്ടത്തില്‍ ഉണ്ടാവുക. മെട്രോ വാഴക്കാല വഴി സ്മാര്‍ട്ട് സിറ്റിയിലേയ്ക്ക് നീട്ടും.

തുടക്കത്തില്‍ ഇരുപത്തിയഞ്ച് കമ്പനികള്‍ ഓഫീസ് തുറക്കും. എന്നാല്‍, ഇവ ഏതെല്ലാം കമ്പനികളാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 6.5 ലക്ഷം ചതരുശ്ര അടി വിസ്തീര്‍ണമുള്ള ആദ്യ ഐ.ടി. കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് അടുത്ത മാസം നിര്‍വഹിക്കുന്നത്. ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ അയ്യായിരം ഐ.ടി. പ്രൊഫഷണലുകള്‍ക്ക് ജോലി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

Top