കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റി ആഗോള വൈജ്ഞാനിക കേന്ദ്രമാകുമെന്നു യുഎഇ കാബിനറ്റ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി. സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഒരു ഡിജിറ്റല്‍ സംസ്ഥാനമായി മാറിയിരിക്കുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നു സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാകുന്നതോടെ ലോകത്തിലെതന്നെ ഏറ്റവും വലിയ ടെക്‌നോളജി പാര്‍ക്കുകളുള്ള സ്ഥലങ്ങളിലൊന്നായി കേരളം മാറുകയാണ്. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ 90000 പേര്‍ക്ക് ഇവിടെ നേരിട്ടു ജോലി ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടെക്‌നോളജി രംഗമായിരിക്കും ഇനി ലോകത്തെ നയിക്കുക. ലോകത്തിന്റെ സാമ്പത്തികനിലതന്നെ ടെക്‌നോളജിക്കൊപ്പമായിരിക്കും സഞ്ചരിക്കുക. ഇതുതന്നെ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. പദ്ധതി പൂര്‍ത്തീകരണത്തിനു മുന്‍കൈയെടുത്ത സംസ്ഥാന സര്‍ക്കാറിന്റെ പ്രയത്‌നങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.