കൊച്ചി: സഭാതര്‍ക്കം നിലനിന്നിരുന്ന എറണാകുളം വെട്ടിത്തറ മോര്‍ മിഖായേല്‍ പള്ളി പൊലീസ് ഏറ്റെടുത്തു. പത്ത് മണിക്കൂറായി പള്ളിക്ക് ഉള്ളിലിരുന്ന് പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളെ പുറത്തിറക്കിയതിനുശേഷമാണ് പൊലീസ് പള്ളി ഏറ്റെടുത്തത്.
തുടര്‍ന്ന് പൊലീസ് പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറും. കോടതി ഉത്തരവ് അനുസരിച്ച് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘമാണ് പള്ളിയില്‍ എത്തിയത്. പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാനായി പൊലീസ് എത്തിയതോടെ യാക്കോബായ വിഭാഗം പള്ളിയ്ക്കുള്ളില്‍ കയറിയിരുന്ന് പ്രാര്‍ത്ഥിച്ച് പ്രതിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് മണിക്കൂറുകള്‍ പിന്നിട്ടശേഷം ഇവരെ പൊലീസ് ഇടപെട്ടാണ് പള്ളിക്കുള്ളില്‍ നിന്നും നീക്കിയത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗം പലതവണ പള്ളിയില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അത് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം എറണാകുളം ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.
പള്ളിയുടെ താക്കോല്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന കോടതി വിധിയെ തുടര്‍ന്നാണ് പൊലീസ് പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറിയത്.