കൊച്ചി: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ കാലാവധി നീട്ടുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. കമ്പനിയില്‍ നിന്ന് നഷ്ട പരിഹാരം വാങ്ങുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ലെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കരാര്‍ പ്രകാരമുള്ള കാലാവധി കഴിഞ്ഞാല്‍ നഷ്ടപരിഹാരം ഈടാക്കാമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രകാരം തുറമുഖത്തിന്റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാകേണ്ടത് ഇന്നലെ ആയിരുന്നു. ഇതുവരെ നിര്‍മിച്ചിട്ടുള്ളത് 650 മീറ്റര്‍ പുലിമുട്ട് മാത്രമാണ്. ഇതോടെയാണ് കാലാവധി നീട്ടണമെന്ന ആവശ്യവുമായി അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചത്.