കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ഇന്ന് നടന്ന സംയുക്ത പ്രതിഷേധ റാലിയില്‍ വന്‍ ജനസാഗരം. കണ്‍വെന്‍ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ മുസ്ലീം സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടേയും മുതിര്‍ന്ന നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
മുസ്ലീം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച റാലിയില്‍ ഒരു കാരണവശാലും നിയമം നടപ്പാക്കാന്‍ മുസ്ലീംസമൂഹം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. വിവിധ മഹല്ലുകമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ചെറുറാലികള്‍ ആദ്യം കലൂര്‍ സ്റ്റേഡിയത്തില്‍ സമ്മേളിച്ചു. പിന്നീട് വൈകിട്ട് നാല് മണിയോടെ റാലി സമാപന വേദിയായ മറൈന്‍ ഡ്രൈവിലേക്ക് നീങ്ങുകയായിരുന്നു.
മുസ്ലീം സമൂഹത്തിന്റെ ആശങ്കയും പ്രതിഷേധവും വിളിച്ചോതുന്നതായിരുന്നു റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ മുംബൈ ഹൈക്കോടതി റിട്ട ജഡ്ജി ബി ജി പട്ടേല്‍ , ജിഗ്‌നേഷ് മേവാനി എന്നിവരും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.