കൊച്ചിയിലെ മെട്രോയുടെ പില്ലറുകള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി

കൊച്ചി: കൊച്ചി മെട്രോയുടെ പില്ലറുകള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. ഒന്നര മണിക്കൂറോളം ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടേയും നീണ്ട പരിശ്രമത്തിനൊടുവിലാണ് പൂച്ചയെ രക്ഷിച്ചത്. വൈറ്റില ഫാഷന്‍ മാര്‍ബിളിന് മുന്നിലായി റോഡില്‍ നിന്ന് നാല്പ്പതടി ഉയരത്തിലുള്ള പില്ലറുകള്‍ക്കിടയിലാണ്‌ കഴിഞ്ഞ ആറുദിവസമായി പൂച്ച കുടുങ്ങിക്കിടന്നത്.

ഇത്രയും ദിവസമായി വെള്ളമോ ഭക്ഷണമോ കിട്ടാതെ, വെയിലും മഞ്ഞുമേറ്റ് അവശനിലയിലായിരുന്നു. എങ്ങനെയാണ് പൂച്ച ഇതിന്റെ മുകളില്‍ എത്തിയതെന്ന് വ്യക്തമല്ല. നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാണ് സമീപത്തെ കച്ചവടക്കാരും യാത്രക്കാരും പൂച്ചഎവിടെയാണെന്നുള്ള അന്വേഷണമാരംഭിച്ചത്. തൂണിനു മുകളില്‍ പൂച്ചക്കുട്ടിയെ കണ്ടെത്തിയതിനെത്തുടര്ന്ന് സമീപത്തെ കട ഉടമകളാണ് അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചത്.

Top