കൊച്ചി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. അതില്‍ പ്രതിഷേധിച്ച് കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
പ്രകടനമായി എത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഔട്ട്‌ലെറ്റ് പൂട്ടിയത്. ജീവനക്കാരെ ഉള്‍പ്പടെ അകത്തിട്ട് പ്രതിഷേധക്കാര്‍ ഔട്ട്ലെറ്റിന്റെ ഷട്ടര്‍ താഴ്ത്തുകയായിരുന്നു. പിന്നീട് പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ഔട്ട്‌ലെറ്റ് തുറന്നത്.
ഔട്ട്‌ലെറ്റുകള്‍ പൂട്ടാതെ മുന്‍കരുതല്‍ നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ ആത്മാര്‍ഥതയില്ലെന്നും നഗരത്തിലെ മറ്റ് ഔട്ട്‌ലെറ്റുകളും പൂട്ടിക്കുമെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.