കൊച്ചി: കൊറോണ വൈറസ് ബാധയെന്ന സംശയിച്ചതിനെ തുടര്‍ന്ന് കളമശേരി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു. മലേഷ്യയില്‍നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിയാണ് മരിച്ചത്.
മലേഷ്യയില്‍നിന്ന് എത്തിയ ഇയാളെ പനി മൂലമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
വൈറല്‍ ന്യുമോണിയ പിടിപെട്ടതാണ് മരണകാരണമെന്നും രണ്ടാമത്തെ പരിശോധനാഫലം ഇന്ന് ഉച്ചയോടെ മാത്രമേ ലഭിക്കൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.