കൊച്ചി: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ കര്‍ശനമാക്കി ആരോഗ്യവകുപ്പ്. കൊച്ചിയില്‍ ഒരു കുട്ടിക്കു കൂടി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടിയ്ക്കൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും ഉടന്‍ തന്നെ ആരോഗ്യവകുപ്പിനെ ബന്ധപ്പെടാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.
ഇകെ-503 ദുബായ് എമിറേറ്റ്സ് വിമാനത്തില്‍ ശനിയാഴ്ച രാവിലെ ഇറ്റലിയില്‍നിന്നും ദുബായ് വഴി മാതാപിതാക്കള്‍ക്കൊപ്പം നെടുമ്പാശേരിയിലെത്തിയ കുട്ടിക്കാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരുടെയും വിവരങ്ങള്‍ വിമാനത്താവള അധികൃതര്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്.