കൊച്ചി: കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഓരോ ദിവസവും ലോകരാജ്യങ്ങള്‍ ആശങ്കയോടെയാണ് കഴിയുന്നത്. ഇപ്പോഴിതാ കൊറോണ സംശയത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഒരാള്‍ നിരീക്ഷണത്തില്‍.
പനിയും ചുമയുമായി തായ്ലന്ഡില് നിന്ന് കേരളത്തിലെത്തിയ അഹമ്മദാബാദ് സ്വദേശിയാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. അതേസമയം ഇന്ന് രാവിലെ തായ്ലന്ഡില് ആദ്യ കൊറോണ വൈറസ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.