കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. ബഹറൈന്‍-കോഴിക്കോട്-കൊച്ചി വിമാനത്തില്‍ എത്തിയ സംഘം ഒരു കിലോ സ്വര്‍ണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ വിശദമായ പരിശോധനയില്‍ ഇരുവരും കുടുങ്ങുകയായിരുന്നു.
ബഹറൈനില്‍ നിന്നും വന്നയാള്‍ കോഴിക്കോട്ടു നിന്നും കയറിയ പെരിന്തല്‍മണ്ണ സ്വദേശിക്ക് സ്വര്‍ണം കൈമാറുകയായിരുന്നു.