കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സില്‍ വ്യക്തത വരുത്തണമെന്നും സര്‍ക്കാരിനോട് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുക മാത്രമാണ് ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോൾ ലംഘനമാണ്. ഗവര്‍ണറോട് ആലോചിക്കേണ്ട ബാധ്യത സര്‍ക്കാരിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഭ ചേരാനിരിക്കെയാണ് അതിന് മുമ്പ് എന്തിനാണ് ഓര്‍ഡിനന്‍സെന്നും ഗവര്‍ണര്‍ ചോദിച്ചു. ഓര്‍ഡിനന്‍സില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് തൃപ്തി തോന്നണമെന്നും ഭരണ ഘടനയും നിയമവും ആരും മറികടക്കരുതെന്നും എല്ലാവരും നിയമത്തിന് താഴെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.