കൊച്ചിയിലെ റോഡുകളുടെ ശോചന്യാവസ്ഥ; വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

kerala-high-court

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോചന്യാവസ്ഥയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ഒരു മാനദണ്ഡവും ഇല്ലാതെ റോഡ് വെട്ടിപ്പൊളിക്കുകയാണെന്നായിരുന്നു ഹൈക്കോടതിയുടെ കുറ്റപ്പെടുത്തല്‍. റോഡുകളുടെ തകര്‍ച്ച പരിഹരിക്കാന്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

വകുപ്പുകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് റോഡ് നന്നാകില്ലെന്ന വാദം ശരിയല്ലെന്നും ജനം എന്ത് പിഴച്ചെന്നും കോടതി ചോദിച്ചു. ആറുമാസം കൂടുമ്പോള്‍ റോഡ് നന്നാക്കേണ്ടി വരുന്ന കാഴ്ച്ച ലോകത്ത് എവിടെയും ഇല്ലെന്നും 365 ദിവസവും മഴ പെയ്യുന്ന സ്ഥലങ്ങളില്‍ പോലും ഇത്തരം റോഡുകളില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

നഗരസഭയുടെ റോഡുകളും ആറ് പൊതുമരാമത്ത് റോഡുകളും ഗതാഗതയോഗ്യമല്ലെന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. നഗരസഭയുടെ കീഴിലുള്ള അഞ്ച് സോണുകളിലെയും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും സബ് എന്‍ജിനീയര്‍മാരും നേരിട്ട് കോടതിയില്‍ ഹാജരായി.

Top