കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. രോഗലക്ഷണമുള്ളവരെ ക്വാറന്റീനിലും, രോഗികളെ ഐസൊലേഷനിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് മികച്ച ഭക്ഷണമടക്കമുള്ള സൗകര്യമാണ് നല്‍കി വരുന്നത്.
രോഗത്തെ ചെറുക്കുന്നതിനായി മലയാളികള്‍ക്കും വിദേശികള്‍ക്കും വെവ്വേറെ ഭക്ഷണമാണ് ഇവിടെ നല്‍കുന്നത്. മലയാളികള്‍ക്ക് രാവിലെ ദോശയും സാമ്പാറും പുഴുങ്ങിയ മുട്ടയും ചായയും, ഉച്ചയ്ക്ക് മീന്‍ കറിയും ചപ്പാത്തിയുമടക്കമുള്ള ഭക്ഷണമാണ് നല്‍കുന്നത്. വിദേശികള്‍ക്കാകട്ടെ രാവിലെ സൂപ്പും ഫ്രൂട്ട്‌സും മുട്ടയും ഉച്ചയ്ക്ക് ടോസ്റ്റഡ് ബ്രഡും ഫ്രൂട്ട്‌സും. ഇടവേളകളില്‍ ഫ്രൂട്ട്ജ്യൂസും. ഇപ്പോള്‍ ഈ ഭക്ഷണക്രമം ഇതിനോടകം വൈറലായിരിക്കുകയാണ്.
മലയാളികളുടെ ഭക്ഷണക്രമം
7.30 AM പ്രഭാതഭക്ഷണം ദോശ, സാമ്പാര്‍, 2 മുട്ട പുഴുങ്ങിയത്, 2 ഓറഞ്ച്, ചായ 1ലിറ്റര്‍ മിനറല്‍ വാട്ടര്‍
10.30 AM ഫ്രൂട്ട് ജ്യൂസ്
12.PM ഉച്ചഭക്ഷണം രണ്ട് ചപ്പാത്തി, ചോറ്, ഫിഷ് ഫ്രൈ, തോരന്‍, കറി, തൈര്, 1 ലിറ്റര്‍ മിനറല്‍ വാട്ടര്‍
3.30 PM ചായ, ബിസ്ക്കറ്റ്, ബനാന ഫ്രൈ, വട
7 PM രാത്രി ഭക്ഷണം അപ്പം, വെജ് സ്റ്റ്യൂ, രണ്ട് പഴം, 1 ലിറ്റര്‍ മിനറല്‍ വാട്ടര്‍
വിദേശികളുടെ ഭക്ഷണക്രമം
7.30 AM പ്രഭാതഭക്ഷണം സൂപ്പ്, ഫ്രൂട്ട്സ് (കക്കിരിക്ക, ഓറഞ്ച്, പഴം ), മുട്ടപുഴുങ്ങിയത് 2
11 AM പൈനാപ്പിള്‍ ജ്യൂസ്
12 PM ഉച്ചഭക്ഷണം ടോസ്റ്റഡ് ബ്രഡ്, ചീസ് (ആവശ്യമെങ്കില്‍) ഫ്രൂട്ട്സ്
4 PM ഫ്രൂട്ട് ജ്യൂസ്
7 PM രാത്രിഭക്ഷണം ടോസ്റ്റഡ് ബ്രഡ്, മുട്ട ചിക്കിയത്, ഫ്രൂട്ട്സ്
കുട്ടികള്‍ക്ക്:പാല്‍