കോതമംഗലം പള്ളി കൈമാറുന്നതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി

kerla-highcourt

കൊച്ചി: സഭാ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറുന്നതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.

വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പള്ളി ഏറ്റെടുത്തു ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കോതമംഗലം പള്ളിയുടെ ഭരണം 1934ലെ ഭരണഘടന അനുസരിച്ച് വേണം നിര്‍വഹിക്കപ്പെടേണ്ടതെന്നും സുപ്രീംകോടതി വിധിക്ക് എതിരാണ് പള്ളി ഏറ്റെടുത്തു നല്‍കാനുള്ള ഹൈക്കോടതി വിധിയെന്ന വാദവുമാണ് കോടതി തള്ളിയത്.

Top