പള്ളിത്തര്‍ക്കം; കോതമംഗലം ചെറിയ പള്ളി ജില്ലാ കലക്ടര്‍ ഏറ്റെടുക്കണം: ഹൈക്കോടതി

highcourt

കൊച്ചി: കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിന് കൈമാറി ഹൈക്കോടതി. പള്ളി ജില്ലാ കലക്ടര്‍ ഏറ്റെടുക്കണമെന്നും പള്ളിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും സ്ഥിതിഗതികള്‍ ശാന്തമായ ശേഷം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നും ഹൈക്കോടതി. ഉത്തരവിട്ടു. അതേസമയം, മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് തടസമുണ്ടാകരുതെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം കൈമാറണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സഭക്ക് വേണ്ടി വികാരി തോമസ് പോള്‍ റമ്പാന്‍ ആണ് ഹര്‍ജി നല്‍കിയത്.

Top