കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ ജോലിക്കിടെ വനിതാ ട്രാഫിക് പൊലീസുകാരെ കാറിടിച്ചു. രാവിലെ പിങ്ക് ട്രോളിങിനുള്ള വാഹനം വരുന്നത് കാത്തിരിക്കുന്നതിനിടെയാണ് ഹേമചന്ദ്ര, ബിനു എലിസബത്ത് എന്നീ പൊലീസുകാരെ കാര്‍ ഇടിച്ച് തെറിപ്പിച്ചത്. ഉടന്‍ തന്നെ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്ക് പരിക്കേറ്റ ഹേമചന്ദ്രയുടെ നില ഗുരുതമാണ്. ഇടിയുടെ ശക്തിയില്‍ ഹേമചന്ദ്രയുടെ തല കാറിന്റെ ചില്ലില്‍ ഇടിച്ച് ചില്ല് തകര്‍ന്നിരുന്നു. നാവികസേനാ ഉദ്യോഗസ്ഥനായ കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.