കൊച്ചി: മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചവരെ നേരിട്ടെത്തി അഭിനന്ദിച്ച് മുന്‍ ഹൈക്കോടതി ജഡ്ജിയും പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി മുന്‍ ചെയര്‍മാനുമായ കെ.നാരായണക്കുറുപ്പ്. പൂച്ചയെ രക്ഷിച്ച ഗാന്ധിനഗര്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരെ ഓഫീസില്‍ നേരിട്ടെത്തിയാണ് നാരായണക്കുറിപ്പ് അഭിനന്ദിച്ചത്.
അഭിനന്ദനം മാത്രമായിരുന്നില്ല ഒരു പെട്ടി നിറയെ ലഡുവുമായാണ് അദ്ദേഹം ഫയര്‍ ഫോഴ്‌സ് ഓഫീസില്‍ എത്തിയത്. സഹജീവികളോടുളള കരുതല്‍ ഭരണഘടനയില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ തന്നെ അംഗീകാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൂണില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുളള നിര്‍ദേശം ജസ്റ്റിസ് നാരായണകുറുപ്പാണ് ഫയര്‍ഫോഴ്‌സിന് നല്‍കിയത്.