Kochin international airport

kochin international airport

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിദേശത്തു നിന്നു കൊണ്ടുവന്ന 60 കാര്‍ട്ടന്‍ സിഗരറ്റും 233 ഗ്രാം സ്വര്‍ണവും പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിപണിയില്‍ 12.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.

അബുദാബിയില്‍ നിന്നും ഇത്തിഹാദ് എയര്‍ലൈന്‍സില്‍ എത്തിയ കാസര്‍ഗോഡ് സ്വദേശികളായ ഇബ്രാഹിം (35), മുഹമ്മദ് (42) എന്നിവരാണ് ആറു ലക്ഷം രൂപ വിലയുള്ള സിഗരറ്റ് കൊണ്ടുവന്നത്. ദുബായില്‍ നിന്നും ഫ്‌ളൈ ദുബായ് വിമാനത്തില്‍ വന്ന കോഴിക്കോട് സ്വദേശി ഇസ്മയില്‍ (29) ആണ് സ്വര്‍ണവുമായി പിടിയിലായത്.

Top