സംഘര്‍ഷം; ഓടയ്ക്കാലി പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ തടഞ്ഞു

കൊച്ചി: ഓടയ്ക്കാലി സെന്റ് മേരീസ് പള്ളിയില്‍ വീണ്ടും സംഘര്‍ഷം. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാനെത്തിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ ഗേറ്റിന് മുന്നില്‍ പൊലീസ് തടയുകയായിരുന്നു. കോടതി ഉത്തരവ് ഇല്ലാത്തതിനാല്‍ പള്ളിയുടെ സംരക്ഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.

പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുകൊടുത്ത് ജില്ലാ കോടതി ഇന്നലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിക്ക് മുമ്പിലെത്തിയത്. പള്ളിയുടെ ഗേറ്റ് പൂട്ടിയ യാക്കോബായ വിഭാഗം പള്ളിക്കകത്ത് തമ്പടിച്ചിരിക്കുകയാണ്.

Top