കൊച്ചി: സഭാ തര്‍ക്കം പരിഹരിക്കാന്‍ ഇതര സഭകളുടെ മധ്യസ്ഥത ആവശ്യമില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഇന്നലെ സഭാ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് ഇതരസഭകള്‍ മധ്യസ്ഥ ശ്രമം വാഗ്ദാനം ചെയ്തിരുന്നതിന് പിന്നാലെയാണ് പരിശുദ്ധ കാതോലിക്ക ബാവയുടെ പ്രതികരണം.
ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് സഭകള്‍ ഇടപെടേണ്ടതില്ലെന്നും ഈ നീക്കത്തിന് പിന്നില്‍ ചിലരുടെ തന്ത്രങ്ങളാെണന്നും പരിശുദ്ധ കാതോലിക്കബാവ പറഞ്ഞു. സുപ്രീം കോടതി വിധിക്ക് മുകളില്‍വേറെ മധ്യസ്ഥത വേണ്ടെന്നും ബാവ പറഞ്ഞു. മാത്രമല്ല സഭയുടെ ശ്മശാനങ്ങള്‍ പൊതുശ്മശാനങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മുഖ്യമന്ത്രി മധ്യസ്ഥതയെ അനുകൂലിക്കുകയായിരുന്നു. പ്രശ്‌ന പരിഹരത്തിന് ശ്രമിക്കുമ്പോള്‍ ഒരു വിഭാഗത്തന്റെ നിസഹകരണം തടസമാകുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് മധ്യസ്ഥശ്രമങ്ങളോട് താത്പര്യമില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കാന്‍ കാരണം.