കൊച്ചി: പാലാരിവട്ടം കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളുമായി പണമിടപാട് നടത്തിയതായുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ഡിവൈഎസ്പി അശോക് കുമാറിനും ഇടനിലനിന്ന ഫോര്‍ട്ട് സിഐ ഷെറിക്കിനുമാണ് സസ്‌പെന്‍ഷന്‍.
ആഭ്യന്തര സെക്രട്ടറിയുടേതാണ് നടപടി. ഇരുവര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
പാലാരിവട്ടം പാലം അഴിമതിക്കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികളുമായി പണമിടപാട് നടത്തിയിരുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിവൈഎസ്പി അശോക് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ നീക്കുകയായിരുന്നു.