കൊച്ചി: പാലാരിവട്ടം അപകടത്തെക്കുറിച്ച് സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കലക്ടര്‍ എസ്.സുഹാസ്. കുടുംബത്തിന് നിയമപരമായി ചെയ്തുകൊടുക്കാന്‍ പറ്റുന്നതെല്ലാം ചെയ്യുമെന്നും യദുലാലിന്റെ വീട് സന്ദര്‍ശനത്തിനിടയില്‍ കലക്ടര്‍.
കുഴിയില്‍ വീണ് മരിച്ച യുവാവിന്റെ കുടുംബത്തോട് ഹൈക്കോടതി മാപ്പുചോദിച്ചു. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നും കൊച്ചിയിലെ റോഡുകളുടെ അവസ്ഥ ശോചനീയമാണെന്നും കോടതി പറഞ്ഞു.
കൂടാതെ കൊച്ചിയിലെ റോഡുകളുടെ അവസ്ഥ വിലയിരുത്താന്‍ കോടതി മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയോഗിക്കുകയും ഈമാസം ഇരുപതിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
യദുലാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം നല്‍കും. എന്നാല്‍ എത്രപേര്‍ക്ക് പത്തുലക്ഷം രൂപ വീതം നല്‍ കുമെന്നും ഹൈക്കോടതി ചോദിച്ചു. അപകടത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് 4 എഞ്ചിനിയര്‍മാരെ ഇന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.