കൊച്ചി: നടന്‍ ഷെയിന്‍ നിഗവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള വിലക്ക് നീക്കി. നാളെ മുതല്‍ വെയില്‍ സിനിമയുടെ ഷൂട്ടിങ്ങിനെത്തും. മാര്‍ച്ച് 31നു ശേഷം ‘കുര്‍ബാനി’ സിനിമയിലുംഅഭിനയിക്കും. ഇന്നലെ ചേര്‍ന്ന അമ്മയുടെ യോഗത്തിലാണ് തീരുമാനമായത്. തുടര്‍ന്ന് സിനിമാ വ്യവസായത്തില്‍ എല്ലാവര്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാനും തീരുമാനമായി.
ഏപ്രില്‍ 15 മുതല്‍ ഷെയ്ന്‍ നിഗത്തിന് പുതിയ സിനിമകളില്‍ അഭിനയിക്കാമെന്നും നിര്‍മ്മാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞു.
ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ നല്ല രീതിയില്‍ അവസാനിക്കുമെന്ന് ഇന്നലെ അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഷൂട്ടിംഗ് മുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് 32 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധതയും ഷെയ്ന്‍ ഇന്നലെ അമ്മ യോഗത്തെ അറിയിച്ചിരുന്നു.