കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കേസില്‍ സിബിഐ അന്വേഷണം നിരസിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ വിചാരണ നിര്‍ത്തണം എന്നായിരുന്നു ഹര്‍ജി.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ്.പി ഷുഹൈബ് 2018 ഫെബ്രുവരി 12-നാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം തട്ടുകടയില്‍ ഇരിക്കുകയായിരുന്ന ഷുഹൈബിനെ അക്രമികള്‍ 37 തവണ വെട്ടിയാണ് മരണം ഉറപ്പാക്കിയത്. സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു കൊല. മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.