കൊച്ചി :തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ പരാമര്‍ശര്‍ത്തെ വിമര്‍ശിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രംഗത്ത്.
തെരുവുനായ വിഷയത്തില്‍ ഡി.ജി.പി കോമാളികളിക്കുകയാണെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ആരോപിച്ചു.
ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് മുന്നില്‍ തൊഴുതുനില്‍ക്കുന്നയാളാണ്. മലയാളിയല്ലാത്ത ഡി.ജി.പിയെ ഇവിടെ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം മേനക ഗാന്ധിയേയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് ജസ്റ്റിസ് സി.എന്‍ .രാമചന്ദ്രന്‍ നായരും രംഗത്തെത്തി.
തെരുവുനായ പ്രശ്‌നത്തില്‍ ഡി.ജി.പിയെ ശാസിച്ച കേന്ദ്രമന്ത്രിയുടെ നടപടി കേന്ദ്രസര്‍ക്കാരിന്റെ ശോഭകെടുത്തുന്നതാണെന്നും പൊലീസിന്റെ ചുമതല സംസ്ഥാനത്തിനാണ് , കേന്ദ്രത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു.
തെരുവുനായ വിമുക്ത കേരളത്തിനായി കൊച്ചിയില്‍ ജനസേവ ശിശുഭവന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും.
തെരുവുനായ്ക്കളെ കൊന്നൊടുക്കിയ വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങളും , തെരുവുനായ്ക്കളുെട ആക്രമണത്തിന് ഇരയായവരും വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു.
.