ആലപ്പുഴ: കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്ററിലാണ് ചോദ്യം ചെയ്യല്‍. അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലും ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലും പണത്തിന്റെ ഉറവിടം കണ്ടെത്താനാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവരില്‍ നിന്നും വരും ദിവസങ്ങളില്‍ വിളിച്ച് വരുത്തി വിവരങ്ങള്‍ ശേഖരിക്കും.
അതിനിടെ കവര്‍ച്ചാ സംഘത്തില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ സംഘത്തി ലെ ബഷീര്‍, സലാം, റഷീദ് എന്നിവരെ വിശദമായി ചോദ്യം ചെയ്യാനുള്ള നീക്കവും അന്വേഷണ സംഘം ആരംഭിച്ചു. റിമാന്റിലുള്ള മൂന്നു പേരും കൊവിഡ് ബാധിതരായതിനാലാണ് നേരത്തെ വിശദമായി ചോദ്യം ചെയ്യാന്‍ കഴിയാതിരുന്നത്.