കൊടകര കേസ്; സിപിഎം-ബിജെപി നേതൃത്വം ഒത്തുതീര്‍ത്തുവെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസും മരംമുറി കേസുകളും സിപിഎം, ബിജെപി നേതൃത്വങ്ങള്‍ തമ്മില്‍ ഒത്തുതീര്‍ത്തുവെന്ന് വടകര എംപി കെ മുരളീധരന്‍. കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും തമ്മില്‍ നടന്ന രഹസ്യ ചര്‍ച്ച ഒത്തുതീര്‍പ്പിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതി യോഗം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട എംപി, ഇത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും പറഞ്ഞു. കേരളത്തില്‍ സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന രണ്ട് സമുദായങ്ങള്‍ തമ്മില്‍ നാളെ സംഘര്‍ഷത്തിലേക്ക് പോകുന്ന സാഹചര്യം ഉണ്ടാകരുത്. നേതാക്കളുടെ ഒറ്റയ്ക്കുള്ള അഭിപ്രായ പ്രകടനമല്ല ഇക്കാര്യത്തില്‍ വേണ്ടത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ പുതിയ ഫോര്‍മുല വയ്ക്കണോ എന്ന കാര്യത്തില്‍ യുഡിഎഫ് ധാരണയിലെത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

 

Top