കൊടകര കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഹര്‍ജി

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹെലികോപ്റ്റര്‍ മാര്‍ഗം പണം കടത്തി എന്നതടക്കമുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് ആവശ്യം. ലോക്കല്‍ പൊലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്നും ശാസ്ത്രീയമായ തരത്തില്‍ അന്വേഷണം നടത്തുന്നതില്‍ ലോക്കല്‍ പൊലീസ് പരാജയപ്പെട്ടുവെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. അന്തര്‍ സംസ്ഥാന കള്ളപ്പണ ഇടപാടിനെ കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

Top