തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണകേസില്‍ പോലീസ് പിടിച്ചെടുത്ത പണം തിരിച്ചു നല്‍കണമെന്ന ധര്‍മരാജന്റെ ഹര്‍ജിയില്‍ അന്വേഷണ സംഘം ഇന്ന് ഇരിങ്ങാലക്കുട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണം പുരോഗമിക്കവെ പണം വിട്ടു കൊടുക്കരുതെന്നാണ് പൊലീസിന്റെ നിലപാട്.
കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടതുണ്ടെന്നും ധര്‍മരാജന്‍ നല്‍കിയ ഹര്‍ജിയും മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. ധര്‍മരാജനൊപ്പം സുനില്‍ നായിക്കും കാര്‍ വിട്ട് കിട്ടണം എന്ന് ആവശ്യപ്പെട്ട് ഷംജീറും ഹര്‍ജി നല്‍കിയിട്ടുണ്ട്.
കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനോ, പ്രത്യേക സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തൃശ്ശൂരിലെ ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രോട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസ് ആണ് ഹര്‍ജിക്കാരന്‍.