തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു. വീട്ടിലെ മെറ്റലിനുള്ളില്‍ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ അന്വേഷണ ഉദ്യോഗസ്ഥരാണ് പണം കണ്ടെത്തിയത്.
കവര്‍ച്ചയ്ക്ക് ശേഷം മാര്‍ട്ടിന്‍ കാറും സ്വര്‍ണവും വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയ്ക്ക് സെക്കന്‍ഡ്ഹാന്‍ഡ് ഇന്നോവ കാര്‍ ആണ് വാങ്ങിയത്.
ഈ പണം ഉപയോഗിച്ച് ബാങ്കില്‍ നിന്ന് ലോണായി എടുത്ത നാല് ലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടതായാണ് പരാതി. എന്നാല്‍ വിവിധ പ്രതികളുടെ വീടുകളില്‍ നിന്നും മറ്റുമായി ഒരു കോടി പതിനഞ്ച് ലക്ഷത്തോളം രൂപ പോലീസ് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.