കൊച്ചി: കൊടകര കവര്‍ച്ചാ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. തൃശൂര്‍ സ്വദേശി ഐസക് വര്‍ഗീസാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി.
തുടര്‍ന്ന് ഹര്‍ജിക്കാരന് പതിനായിരം രൂപ പിഴയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചുമത്തി. പിഴ ഒരു മാസത്തിനുള്ളില്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അടക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.