കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസ്; നാളെ കുറ്റപത്രം സമര്‍പ്പിക്കും

MONEY

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം നാളെ കുറ്റപത്രം സമര്‍പ്പിക്കും. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 ബി ജെ പി നേതാക്കള്‍ കേസില്‍ സാക്ഷികളാണ്.

ആകെ 200 സാക്ഷികളാണ് കേസിലുള്ളത്. 22 അംഗ ക്രിമിനല്‍ സംഘത്തിനെതിരെയാണ് കുറ്റപത്രം. മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. കവര്‍ച്ചാസംഘം തട്ടിയെടുത്ത മൂന്നരക്കോടി രൂപ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.

Top