കോഴിക്കോട്: കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേസില്‍ ബി.ജെ.പിക്ക് മറച്ചുവെക്കാന്‍ ഒന്നുമില്ല. കേസ് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. തനിക്ക് നോട്ടീസ് അയച്ചത് സ്വര്‍ണക്കടത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. കേസിനെ ഗൗരവത്തില്‍ കാണുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പറഞ്ഞ ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ബന്ധമില്ല. ചൊവ്വാഴ്ച പാര്‍ട്ടി യോഗമുണ്ട്. ഹാജരാകുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.