കൊടകര കുഴല്‍പ്പണക്കേസ്; വ്യക്തികളല്ല പാര്‍ട്ടിയെന്ന് ശോഭാ സുരേന്ദ്രന്‍

പാലക്കാട്: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നേരിട്ട് പിന്തുണയ്ക്കാതെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പറയുന്നതെല്ലാം സുരേന്ദ്രന്‍ വിശദീകരിക്കുന്നുണ്ടെന്നും വ്യക്തികളല്ല പാര്‍ട്ടിയെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.

കേസില്‍ നിയമ നടപടികള്‍ക്ക് അദേഹം വിധേയനാകുന്നില്ലെങ്കില്‍ ആഭ്യന്തര വകുപ്പിന് പരിശോധിക്കാം. സുരേന്ദ്രന്‍ ഒളിവില്‍ അല്ല. സുരേന്ദ്രന്‍ ഒളിവില്‍ ആണെന്ന് പറയുന്നത് സര്‍ക്കാരിന്റെ ഒളിച്ച് കളി മാത്രമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

 

 

Top