പാലക്കാട്: ജയലളിതയുടെ ഊട്ടി കൊടനാട് ബംഗ്ലാവ് കവര്‍ച്ചക്കേസിലെ മുഖ്യപ്രതി കനകരാജ് കൊല്ലപ്പെട്ട വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത്.
അപകടസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ സംശയങ്ങളുയര്‍ന്നെന്നും പൊലീസ് മനപ്പൂര്‍വം പോസ്റ്റ്മോര്‍ട്ടം വൈകിപ്പിച്ചതു ദുരൂഹമാണെന്നും സഹോദരന് ധനപാല്‍ ആരോപിച്ചു.
അതേസമയം സ്വാഭാവിക അപകടമാണെന്ന നിഗമനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പൊലീസ്. രണ്ടാം പ്രതി കെ.വി.സയന്റെ ഭാര്യ വിനുപ്രിയ (28), മകള്‍ നീതു (അഞ്ച്) എന്നിവര്‍ പാലക്കാട് കാഴ്ചപ്പറമ്പിനു സമീപം വാഹനാപകടത്തില്‍ മരിച്ചതില്‍ ദുരൂഹത ഇല്ലെന്നാണു പൊലീസ് നിഗമനം.
ഇരുവരുടെയും കഴുത്തില്‍ കണ്ടെത്തിയ ആഴത്തിലുള്ള മുറിവ് വാഹനാപകടത്തില്‍ സംഭവിച്ചതാകാമെന്നാണു തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.