പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് കേട്ടത് മാധ്യമങ്ങളിലൂടെയെന്ന് കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് കേട്ടത് മാധ്യമങ്ങളിലൂടെയെന്ന് കൊടിക്കുന്നില്‍ സുരേഷ്. അവ വിശ്വസിക്കാവുന്നതല്ല. പ്രചരിക്കുന്ന പേരുകളെല്ലാം നിഗമനങ്ങളും ഊഹാപോഹങ്ങളുമാണ്. പ്രസിഡന്റിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമ്പോള്‍ മാത്രം അറിയാമെന്നും അദ്ദേഹം പറഞ്ഞു.

അശോക് ചവാന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയുടെ പഠനത്തിന് ശേഷം അഴിച്ചുപണിയില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

 

Top