തിരുവനന്തപുരം: ദേശീയ തലത്തില്‍ ബിജെപിക്കെതിരെ സിപിഎം–കോണ്‍ഗ്രസ് സഖ്യമെന്ന എ.കെ.ആന്റണിയുടെ അഭിപ്രായം അദ്ദേഹത്തിന്റെ ദിവാസ്വപ്നമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ബിജെപിക്കു കേന്ദ്രത്തില്‍ ഒറ്റയ്ക്ക് അധികാരത്തിലെത്താന്‍ വഴിയൊരുക്കിയത് പത്തുവര്‍ഷത്തെ യുപിഎ ഭരണമാണ്. അതിനു നേതൃത്വം കൊടുത്ത കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് വിപരീത ഫലമുണ്ടാക്കും.
മിക്ക ബിജെപി നേതാക്കളും പഴയ കോണ്‍ഗ്രസ് നേതാക്കളാണ്. അതുകൊണ്ടു തന്നെ ബിജെപിക്കെതിരെയുള്ള സമരത്തില്‍ വിശ്വസനീയമായ സഖ്യകക്ഷിയല്ല കോണ്‍ഗ്രസെന്നും കോടിയേരി ആരോപിച്ചു.
എന്നാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പൊതുസ്ഥാനാര്‍ഥിയെ കണ്ടെത്തിയാല്‍ സിപിഎം പിന്‍തുണയ്ക്കും. കേരളത്തിലെ പ്രതിപക്ഷത്തിനു ലക്ഷ്യബോധം നഷ്ട്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു. ഐക്യമുന്നണി ശിഥിലമാവുകയും കോണ്‍ഗ്രസിനുള്ളില്‍ ചേരിപ്പോര് രൂക്ഷമാവുകയും ചെയ്തു. സിപിഎം വിരുദ്ധനയം മാത്രമാണു പ്രതിപക്ഷത്തിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.