തിരുവനന്തപുരം: കേന്ദ്രഭരണത്തിന്റെ മറവില്‍ സംസ്ഥാനത്ത് സമാന്തര ഭരണം നടത്താന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പിണറായി വിജയനെ കേരളത്തില്‍ നടക്കാന്‍ അനുവദിക്കില്ലെന്നാണ് ബിജെപിയുടെ ചില നേതാക്കള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ബിജെപിയുടെ കേരളത്തിലെ ഒരു നേതാവിനും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു
കൊച്ചിയില്‍ യുവനടി അക്രമണത്തിനിരയായ കേസിലെ പ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പോലീസിനെ അഭിഭാഷകര്‍ തടഞ്ഞത് ശരിയായില്ലെന്നും ഇത്തരം പ്രവര്‍ത്തികളിലൂടെ അഭിഭാഷകര്‍ തെറ്റായ സന്ദേശമാണു സമൂഹത്തിനു നല്‍കുന്നതെന്നും കോടിയേരി പറഞ്ഞു.